മനാമ : ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ഓൺലൈൻ ജനറൽ ബോഡി യോഗം പ്രസിഡന്റ് രതീഷ് സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡന്റ് ഷമീല ഫൈസൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ മാണൂർ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ രഘുനാഥ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്നു നടന്ന പുതിയ സമിതിയുടെ തെരഞ്ഞെടുപ്പിന് രക്ഷാധികാരി ഷാനവാസ് പുത്തൻവീട്ടിൽ നേതൃത്വം നൽകി. രതീഷ് സുകുമാരനെ പ്രസിഡണ്ട് ആയും ഫൈസൽ മാണൂർ ജനറൽ സെക്രട്ടറിയായും രഘുനാഥ് ട്രഷറർ ആയും വീണ്ടും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പ്രത്യുഷ് കല്ലൂർ , ഫൈസൽ മാമ്മു എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി സനാഫ് റഹ്മാൻ , ഷമീല ഫൈസൽ എന്നിവരെയും തെരഞ്ഞെടുത്തു.
അരുൺ സി.ടി , ഫൈസൽ ആനൊടിയിൽ, വിനീഷ് കേശവൻ , ഗ്രീഷ്മ രഘുനാഥ് , പ്രദീഷ് പുത്തൻകോട് , സാദിൽ മങ്ങാട്ടൂർ , സജീവ് , വിനോദ് പൊറുക്കര , അശ്വതി മഹേഷ് ,രാമചന്ദ്രൻ പോട്ടൂർ ,ഷാഹുൽ ഹമീദ് ,ഷബാന ഫൈസൽ എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ.
രക്ഷാധികാരികളായ പാർവതി ദേവദാസ് , ഷാനവാസ് പുത്തൻവീട്ടിൽ , രാജേഷ് നമ്പ്യാർ എന്നിവർ ചേർന്ന സമിതിയാണ് ഭാരവാഹികളെ നിർണ്ണയിച്ചത്.