മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്ക്കറിന്റെ നില അതീവ ഗുരുതരം. ജനുവരി 11നാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.
അതേസമയം നേരത്തെയും അവര്‍ വെന്റിലേറ്ററിലായിരുന്നെങ്കിലും ഗുരുതരാവസ്ഥ കുറഞ്ഞതിനെത്തുടര്‍ന്ന് പുറത്തെടുത്തിരുന്നു. ഇക്കഴിഞ്ഞ ജനിവരി 11നാണ് കോവിഡ് ബാധയെത്തുടർന്ന് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ബ്രീച്ച് കാണ്ടി ആശുപത്രി റിപ്പോര്‍ട്ടനുസരിച്ച് ഗായികയുടെ ആരോഗ്യനില കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. ‘ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില അപകടത്തിലാണ്. അവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്’- എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മുൻപ് 2019ൽ കടുത്ത ശ്വാസതടസത്തെ തുടർന്ന് ലതാ മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.