തിരുവനന്തപുരം: ജഗതി പാലത്തിന് സമീപത്തെ ബേബിഗിരി ജയുടെ ഡീലർഷിപ്പിലുള്ള അനധികൃത പമ്പ് നഗരസഭ ഹെൽത്ത് വിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു.
ജഗതി പാലത്തിന് സമീപം പ്രവർത്തിച്ചു വന്നിരുന്ന പെട്രോൾ പമ്പിന് ലൈസൻസ് എടുക്കണം എന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും കേസുകൾ ഉണ്ടായിരുന്നു.
നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് എസ് മിനു വിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.മിത്രൻ, ഷാജി കെ നായർ, ശ്രീകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അടച്ചു പൂട്ടലിന് നേതൃത്വം നൽകിയത്.
പമ്പ് അടച്ചുപൂട്ടിയതോടെ ജോലി നഷ്ടമായത് ആറ് ജീവനക്കാർക്കാണ്.പെട്രോൾ പമ്പിലെ തുച്ഛമായ ശമ്പളത്തിൽ വീട്ടിലെ വരുമാനം നടത്തി വന്നിരുന്ന ജീവനക്കാരായിരുന്നു അധികവും. പമ്പ് സീൽ ചെയ്തതോടെ ജീവനക്കാരിൽ ചിലർ പൊട്ടികരഞ്ഞു.
നഗരസഭ പരിധിയിൽ വ്യാപാര ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.