മനാമ: ബഹ്റൈനിൽ 8,173 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഫെബ്രുവരി 1 ന് 24 മണിക്കൂറിനിടെ 28,546 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48,166 ആയി. രാജ്യത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്നത് 17 പേരാണ്.
അതേസമയം 4,176 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 333,174 ആയി ഉയർന്നു. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1408 ആണ്. 8,808,927 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,224,287 പേർ ഇതുവരെ ഓരോ ഡോസും 1,194,409 പേർ രണ്ട് ഡോസും 940,631 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.