തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യതയിൽ, സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ നാളെയും ലോക്ഡൗണിന് സമാനയായ സ്ഥിതി തുടരും. അത്യാവശ്യ യാത്രകൾക്ക് പുറമെ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകളും മാത്രമാകും അനുവദിക്കുക. രാവിലെ 7 മുതൽ രാത്രി 9 വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാർസൽ സംവിധാനം മാത്രമാകും ഉണ്ടാവുക.
എന്നാൽ മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് സർവീസ് എന്നിവയ്ക്ക് തടസ്സമില്ല. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളിൽ വർധനവ് ഉണ്ടായ സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ആണ് നിർദേശം. ഇന്നലെ 54, 537 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നു, 47.05 ആയിരുന്നു ടിപിആർ.