മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്തു.
ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി രവിശങ്കർ ശുക്ല പൊതികൾ വിതരണം ചെയ്ത് ഉദ്ഘാടനം നടത്തിയ ചടങ്ങിൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജന. സെക്രട്ടറി ജയേഷ് വി.കെ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിൻറ് സെക്രട്ടറി ജിതേഷ്, ചാരിറ്റിവിംഗ് കൺവീനർ ശശി അക്കരാൽ, മീഡിയ കൺവീനർ സത്യൻ പേരാമ്പ്ര ,മുഹമ്മദ് നിദാൻ, ഷെരീഫ് ഭക്ഷണം സ്പോൺസർ ചെയ്ത വേണാട് റെസ്റ്റോറൻ്റ് എം.ഡി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
അൽ ഗാനാ ഗ്രൂപ്പിനും, ജോസ്, സുരേഷ് എന്നിവർക്കും ഫുഡ് സ്പോൺസറായ വേണാട് റസ്റ്റോറൻ്റിനും കെ.പി.എഫ്. പ്രസിഡണ്ട് നന്ദി അറിയിച്ചു.