മനാമ: ജനുവരി 14 നു ബഹ്റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ ഇന്ന് (ചൊവ്വാഴ്ച) രാവിലെ കണ്ടെത്തിയിരുന്നു.
ഈ പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചതിൽ പങ്കുള്ള 31 വയസുള്ള ബഹ്റൈൻ സ്വദേശിയെ സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.