സിനിമാതാരം മമ്മൂട്ടിക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചു. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നേരിയ രോഗലക്ഷണങ്ങള്‍ മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസം പിന്നിട്ടിരുന്നു.