തൊഴിലിടത്തിലെ ലൈംഗിക അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയിലേക്ക് സിനിമാ മേഖലയേയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ഓരോ സിനിമയ്ക്കും പ്രത്യേക മോണിട്ടറിങ് സമിതി വേണമെന്നതാണ് പ്രധാന നിര്‍ദേശം. എല്ലാ പ്രവര്‍ത്തനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സിനിമയെ ഒറ്റ തൊഴിലിടമായി കണക്കാക്കും. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടെ ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളും മോണിട്ടറിങ് സമിതിയുടെ പരിധിയില്‍ വരും.
സിനിമ നിര്‍മ്മിക്കാന്‍ വിവിധ അനുമതികള്‍ തേടുമ്ബോള്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതിന്്റെ വിവരങ്ങള്‍ കൂടി സമര്‍പ്പിക്കണമെന്നും കരട് നിര്‍ദേശം പറയുന്നു.