പത്തനംതിട്ട: പത്തനംതിട്ട യിലെ സ്വകാര്യ നഴ്സിംഗ് കോളേജ്ജിൽ ഓമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടു. വിദേശത്തു നിന്നും എത്തിയ ഒരാളുടെ സമ്പർക്കം മൂലം നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥി ക്കാണ് ആദ്യം ഓമിക്രോൺ സ്ഥിതീകരിച്ചത്.ആ വിദ്യാർത്ഥി യിൽ നിന്ന് മറ്റു വിദ്യാർത്ഥി കൾക്ക് രോഗം ബാധിക്കുകയായിരുന്നു. വകഭേദം തീവ്രമായതിനാൽ ഈ പ്രദേശത്തു കടുത്ത നിയന്ത്രണങ്ങൾ രേഖപെടുത്തും.
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതേസമയം തന്നെ പത്തനംതിട്ടയിൽ സ്ഥിതി മോശം എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.