ദില്ലി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ വധിച്ചതായി കശ്മീർ ഐ ജി അറിയിച്ചു.
പുൽവാമയിലെ ചന്ദ്ഗാമിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയാണ്. ഭീകരരിൽ നിന്ന് എം 4, എ കെ വിഭാഗത്തിലുള്ള തോക്കുകൾ കണ്ടെടുത്തു. ഇവർ ജെയ്ഷെ മുഹമ്മദ് ദീകരരാണെന്നും പൊലീസ് അറിയിച്ചു.