ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സുപ്രീം കോടതി നടപടികൾ വീണ്ടും വെർച്വൽ സംവിധാനത്തിലേക്ക് മാറുന്നു. രണ്ടാഴ്ചത്തേക്ക് പരമോന്നത കോടതിയുടെ പ്രവർത്തനങ്ങൾ വെർച്വലായിരിക്കും.
ഒരിടവേളയ്ക്ക് ശേഷം സുപ്രീം കോടതിയുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നു. അതിനിടെയാണ് ഒമൈക്രോൺ വ്യാപനം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി നടപടികൾ വെർച്വൽ സംവിധാനത്തിലേക്ക് മാറ്റാനുള്ള തീരുമാനം വന്നിരിക്കുന്നത്.
രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വെർച്വൽ സംവിധാനം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കും.