കൊച്ചി: പിണറായിയെ നിഴൽ പോലെ പിന്തുടരുന്ന നിർഗുണനായ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശന്റെ സ്ഥാനം അജഗള സ്തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുക. സുരേന്ദ്രൻ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്. കേരളത്തിലെ സർവ്വകലാശാലകളെ മുഴുവൻ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ നിന്നു തന്നെ അദ്ദേഹത്തിന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ പറഞ്ഞു.
Trending
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്
- മലയാള സാഹിത്യ കുലപതി ഇനി കഥാവശേഷന്; എം.ടി. യാത്രയായി
- ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻപി.ടി തോമസ് അനുസ്മരണം നാളെ
- ഐ.വൈ.സി.സി ബഹ്റൈൻ, നിറക്കൂട്ട് ചിത്രരചന കളറിങ് മത്സരം ജനുവരി 3 ന്
- പിരിച്ചുവിടപ്പെട്ട ജീവനക്കാരന് റിസോര്‍ട്ടിന് തീയിട്ട് ആത്മഹത്യ ചെയ്തു
- പുഷ്പ 2: ‘മരിച്ച സ്ത്രീയുടെ കുടുംബത്തിന് 2 കോടി നൽകും
- അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു
- ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്; പേര് ക്ഷണിച്ച് മന്ത്രി വീണ