തിരുവനന്തപുരം: ഇന്ന് (ജനുവരി 1) മുതൽ പൊതുമരാമത്ത് വകുപ്പ് പൂർണമായും ഡിജിറ്റലൈസേഷനിലേക്ക് മാറുകയാണെന്നും വകുപ്പിന്റെ പണികൾ കൃത്യമായി നടത്തുന്നതിന് വേണ്ടി ഒരു കലണ്ടറിന് രൂപം കൊടുക്കുമെന്നും പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
പോങ്ങുമ്മൂട് – പുന്നാവൂർ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴയുള്ള മാസങ്ങളിൽ ടെൻഡർ വിളിക്കുക, സാങ്കേതിക അനുമതിയും ഭരണാനുമതിയും കൊടുക്കുക, മഴയില്ലാത്ത മാസങ്ങളിൽ റോഡ്
പണികൾ നടത്തുക എന്നിങ്ങനെ പൊതുമരാമത്ത് പ്രവൃത്തികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് കലണ്ടർ രൂപപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.
ഐ.ബി സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.