ന്യൂഡൽഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ പതാക പൊട്ടി താഴേക്കു വീണു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന 137-ാം വാർഷിക ചടങ്ങില്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ് പതാക ഉയര്‍ത്തിയത്.
എന്നാല്‍, ഉയര്‍ത്തി അല്‍പ്പസമയത്തിനു ശേഷം പതാക പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ സോണിയ ക്ഷുഭിതയായി. ശരീരത്തിലേക്കു വീണ പാര്‍ട്ടി പതാക സോണിയാ ഗാന്ധി കൈകള്‍ക്കൊണ്ട് വിരിച്ച് കാണിച്ചാണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പിന്നീട് ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു.