തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ് ഹയർസെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷ. എസ് എസ് എൽ സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു.
മാർച്ച് 10 മുതൽ 19 വരെ എസ് എസ് എൽ സി പ്രാക്ടിക്കൽ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയാണ് പ്ലസ് ടു പ്രാക്ടിക്കൽ നടക്കുകയെന്നും, വി എച്ച് എസ് ഇ പ്രാക്ടിക്കൽ ഫ്രെബുവരി 15മുതൽ മാർച്ച് 15 വരെയായിരിക്കുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
ഹയർസെക്കന്ററി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയായിരിക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം നിലവിലെ സ്കൂൾ സമയത്തിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു.