പെന്‍സില്‍വാനിയ: വിളക്കുകള്‍ തൂക്കി അലങ്കരിച്ച ക്രിസ്മസ് ട്രീയ്ക്ക് തീ പിടിച്ച് പെന്‍സില്‍വാനിയയിലെ ക്വാക്കര്‍ടൗണില്‍ ഒരു കുടുംബത്തിലെ അച്ഛനും രണ്ട് ആണ്‍മക്കളുമാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. 41 കാരനായ എറിക് കിംഗ്, മക്കളായ പതിനൊന്നു വയസ്സുകാരന് ലിയാം, എട്ടു വയസ്സുകാരന് പാട്രിക്ക് എന്നിവരാണ് വെന്തു മരിച്ചത്.
ഇവരുടെ വീട്ടിലെ രണ്ട് നായക്കുട്ടികളും തീയില്‍ കൊല്ലപ്പെട്ടു. വീടിനു മുന്പിലെ വലിയ മരത്തില്‍ വിളക്കുകള്‍ തൂങ്ങിയിരുന്നു. ഈ വിളക്കുകളില്‍ നിന്ന് മരത്തിന് തീ പിടിക്കുകയും പിന്നീട് വീട്ടിലേക്ക് തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. എറികിന്റെ ഭാര്യയും മൂത്ത മകനും അപകടം കൂടാതെ രക്ഷപ്പെട്ടു. എറികിന്റെ വീടും അതിനോട് ചേര്‍ന്നുള്ള മറ്റു രണ്ടു വീടുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു.