മനാമ: ഇന്ന് ബഹറിനിൽ ഉത്ഘാടനം ചെയ്യപ്പെട്ട മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കത്തോലിക്കാ പള്ളിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, ജനറൽ സെക്രട്ടറി റിതിൻ രാജ് എന്നിവർ അറിയിച്ചു .
ഈ ക്രൈസ്തവ ദേവാലയം ബഹ്റൈനിന്റെ മത സൗഹാർദ്ദത്തിന് ഉത്തമ മാതൃകയാണ്. ഇവിടെ ഉള്ള പ്രവാസികൾക്ക് അഭിമാനിക്കാൻ വക നൽകുന്നതുമാണ് . ഇതിനു കാരണഭൂതരായ ബഹ്റൈൻ ഭരണാധികാരികളെ എത്ര പ്രശംസിച്ചാലും മതിയാകില്ല എന്നും സംസ്കൃതി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.