[youtube_embed]https://youtu.be/jKbh7WQaj2k [/youtube_embed]
മനാമ : റോയൽ ചാരിറ്റി ഓർഗനൈസേഷൻ ലുലു ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള സമ്മർക്യാമ്പ് ശ്രദ്ധേയമായി. റോയൽ ചാരിറ്റി ഓർഗനൈസേഷന്റെ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സയ്യിദ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും ക്യാമ്പ് അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
2013 മുതൽ ആർ.സി.ഒ യുടെ സമ്മർ ക്യാമ്പിന് ലുലു ഹൈപ്പർ മാർക്കറ്റ് പിന്തുണ നൽകി വരുന്നുണ്ട്. ആർ.സി.ഒയുടെ സംരക്ഷണയിലുള്ള നൂറിലധികം അനാഥക്കുട്ടികൾ ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുത്തു. പെയിന്റിംഗ്, ഡ്രോയിംഗ്, കാലിഗ്രാഫി എന്നിവയിലെ കലാപരമായ പരിശീലനം , ബോക്സിംഗ്, ആയോധന കലാപരിശീലനം എന്നിവയിലൂടെയുള്ള ശാരീരിക ക്ഷമത, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള പ്രാവീണ്യം, മര്യാദയുടെ ആശയങ്ങൾ എന്നിങ്ങനെയുള്ള കുട്ടികളുടെ വിവിധ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സമ്മർ ക്യാമ്പ് ലക്ഷ്യമിടുന്നത്. കുട്ടികളുമായി ബന്ധപ്പെടുന്ന രീതിയിൽ പാഠങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ സമ്മർ ക്യാമ്പ് വിനോദത്തിലൂടെയും കളികളിലൂടെയുമുള്ള പഠനരീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് ബുദ്ധിമുട്ടുകൾ മറികടന്നു എങ്ങനെ ലക്ഷ്യം നേടാം, ജീവിത ശൈലി പിന്തുടരുന്നതിനുള്ള തടസങ്ങൾ അഭിമുഖീകരിക്കുക, വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പ്രശ്ന പരിഹാരത്തിനും അത് അവതരിപ്പിക്കുന്നതിനുമുള്ള കഴിവ് എന്നിവയെക്കുറിച്ചെല്ലാം പരിശീലനം നൽകി.
കുട്ടികൾ ഭാവിയിലേക്കുള്ള ചവിട്ടുപടിയാണെന്നും, അവരെ കൂടുതൽ ശാക്തീകരിക്കുമ്പോൾ നമ്മുടെ ഭാവി കൂടുതൽ തിളക്കമാർന്നതായിരിക്കുമെന്നും ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപവാല പറഞ്ഞു. ഏഴ് വർഷത്തിലേറെയായി, കുട്ടികളെ മികച്ച മൂല്യങ്ങൾ പഠിപ്പിക്കുന്ന ഈ വേനൽക്കാല ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നതിൽ ലുലു റാംലി മാൾ – ആർസിഒ പങ്കാളിത്തം വിജയകരമായി പോകുന്നതായും ആർസിഒ യോടുള്ള ഞങ്ങളുടെ സിഎസ്ആർ പ്രതിബദ്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നതായും ഇനിയും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 നു സമാപിക്കും.