ഉമ്മുൽ ഹസ്സം: ആറ് ഗൾഫ് രാജ്യങ്ങളിൽ ഐ സി എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർമൈൻഡ് ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ ഉമ്മുൽ ഹസ്സമിലെ മുഹമ്മദ് യൂനിസിനെ ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ അനുമോദിച്ചു. ഉമ്മുൽ ഹസ്സം സെൻട്രലിനു കീഴിൽ നടത്തിയ വിവിധ മത്സര പരിപാടികളിൽ പങ്കെടുത്തവരെയും, ഹാദിയ പഠിതാക്കൾക്കായി സംഘടിപ്പിച്ച ക്രാഫ്റ്റ് ഇന്നോവേഷൻ ഹണ്ട്, അറബിക് കാലിഗ്രാഫി, ഹാദിയ ഡെയിലി ക്വിസ് , മദ്രസ്സ വിദ്യാർത്ഥികൾക്കായി നടത്തിയ കലാപരിപാടിയിൽ പങ്കെടുത്തവർക്കും വിജയികൾക്കും സമ്മാനങ്ങൾ നൽകി.
ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ പ്രസിഡന്റ് അബ്ദുൾറസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ നസ്വീഫ് ഹസനി കുമരംപുത്തൂർ ഉത്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ വൈസ്ചെയർമാൻ ജാഫർ മാഹി, കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ മാനേജർ അനസ് , സയ്യിദ് ബാഫഖി തങ്ങൾ, സെൻട്രൽ പബ്ലിക്കേഷൻ പ്രസിഡൻറ് സിദ്ദിഖ് മാസ് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ അഡ്മിൻ അണ്ട് പി ആർ സെക്രട്ടറി നൗഷാദ് കാസറഗോഡ് സ്വാഗതവും , സെൻട്രൽ ജനറൽ സെക്രെട്ടറി നൗഫൽ മയ്യേരി നന്ദിയും പറഞ്ഞു.