മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് കേരളപ്പിറവി 2021 ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “എന്റെ നാട് എന്റെ കേരളം” എന്ന വിഷയത്തില്‍ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നടത്തി. സഗയാ പാർട്ടി ഹാളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ സമ്മാനാർഹരായ സുധാ സുനിൽ (ഒന്നാം സ്ഥാനം). ദേവിക രാജ് (രണ്ടാം സ്ഥാനം) , ബ്ലസീന ജോർജ് (മൂന്നാം സ്ഥാനം), ആലിയ അജയ് കുമാർ (പ്രോത്സാഹന സമ്മാനം) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ലാൽ കെയേഴ്സ് പ്രസിഡന്റ് എഫ്.എം ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐമാക് ചെയര്മാന് ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥി ആയി പങ്കെടുത്തു. വാഗ്മിയും ഇന്ത്യന്‍ സ്കൂൾ മുന്‍ സെക്രട്ടറിയും ആയ ഇ.എ സലിം, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ സംസാരിച്ചു. യോഗത്തിനു കോ -ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും അറിയിച്ചു.