മനാമ: ആഗോള തലത്തിലുള്ള ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘സൂപ്പർ ഫ്രൈഡേ’ കാമ്പെയ്ൻ ആരംഭിച്ചു. ഇലക്ട്രോണിക്സ്, ലാപ്ടോപ്പ്, ഗെയിംസ്, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപ്പന്നങ്ങൾ തുടങ്ങി പലചരക്ക് സാധനങ്ങളും ഫ്രഷ് ഫുഡ് വിഭാഗങ്ങളിൽ നിന്നുള്ള മറ്റ് ഉൽപ്പന്നങ്ങൾ വരെ വൻ വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ലുലു ഒരുക്കിയിട്ടുള്ളത്.
ഈ കാമ്പയിൻ കാലയളവിൽ വിവിധ വിഭാഗങ്ങളിലായി ഓൺലൈൻ, ഇൻ-സ്റ്റോർ പ്രമോഷനുകളും 50-ലധികം ബിഗ് ബാംഗ് ഓഫറുകളും ഉണ്ടാകും. ഡിസംബർ 11 വരെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റ് സ്റ്റോറുകളിലും ലുലു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിലും www.Luluhypermarket.com, ലുലു ഷോപ്പിംഗ് ആപ്പ് എന്നിവയിലും ഓഫറുകൾ ലഭ്യമാണ്.
ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവർ മാസ്റ്റർ കാർഡ് ക്രെഡിറ്റ് വഴി 20 ദിനാറിന് മുകളിൽ ഇടപാട് നടത്തുമ്പോൾ 20 ശതമാനം അധിക ഇളവും ലഭിക്കും. SF2021 എന്നതാണ് പ്രൊമോ കോഡ്. നവംബർ 26ന് റാംലി മാൾ ലുലുവിലും 29ന് ഹിദ്ദ് ലുലുവിലും അർധരാത്രി വിൽപനയുമുണ്ടാകും. ഈ വിൽപനകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 90 ശതമാനം വരെ ഇളവുകളാണ്.