മനാമ: ക്ളേ മോഡലിംഗിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ ക്ളേ മോഡലിംഗിൽ മൂന്നോളം അവാർഡുകൾ കരസ്ഥമാക്കിയ അഫ്രീൻ അദ്നാനെ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ്ഹഫ്സ് യൂണിറ്റ് ഉപഹാരം നൽകി ആദരിച്ചു. ‘മലർവാടി’യുടെ ജിദ്ഹഫ്സ് യൂണിറ്റ് പ്രവർത്തക കൂടിയായ അഫ്രീൻ അദ്നാനെ പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ബഷീർ കാവിൽ ഉപഹാരം നൽകി. ജിദ്ഹാഫ്സ് യൂണിറ്റ് ഭാരവാഹികളും അഫ്രീനിന്റെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
