തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിക്ക് വഴി തുറക്കുന്ന കെ റെയില്‍ പദ്ധതി അഞ്ചു വര്‍ഷത്തിനകം നടപ്പാക്കി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്. പദ്ധതിക്കു വേണ്ടി കുന്നുകള്‍ ഇടിക്കില്ല. കല്ലും മണ്ണും പുറത്തു നിന്നു കൊണ്ടുവരും. കേരളത്തിലെ നദികളിലുള്ള മണല്‍ ഉപയോഗപ്പെടുത്തും. സൗരോര്‍ജം പ്രധാനമായും ഉപയോഗെപ്പടുത്തുന്ന കെ റെയില്‍ പരിസ്ഥിതി വിരുദ്ധമാണെന്ന വാദം നിരര്‍ഥകമാണെന്നും അദ്ദേഹം വിശദീകരിച്ചു.
യാഥാര്‍ഥ്യം മനസ്സിലാക്കാതെ അവസരം മുതലെടുക്കുകയാണ് പ്രതിപക്ഷവും വിമര്‍ശകരും പൊതുസമൂഹം സര്‍ക്കാറിനൊപ്പമാണ്. ഗെയില്‍ പദ്ധതിക്കും മറ്റും സമാനമായി, മാന്യമായ പ്രതിഫലം നല്‍കിയാണ് ഭൂമി ഏറ്റെടുക്കുകയെന്നും സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചു വരുന്നതയും അദ്ദേഹം അറിയിച്ചു.
പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ എതിരല്ല എങ്കിലും ഗാരന്റി നില്ക്കാന് കഴിയില്ലെന്നു നിലപാട് അറിയിച്ചിട്ടുണ്ട്.കേന്ദ്രം തയാറല്ലാത്തതിനാല്‍, നിര്‍മാണച്ചെലവിന് കേരള സര്‍ക്കാര്‍ ഗാരന്റി നല്‍കും. കടക്കെണിയുടെ വലുപ്പം പറഞ്ഞാല്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടപ്പാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.