മനാമ: ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ അമിഷാ മിഞ്ചുവിനു കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യിൽ നിന്നും M.Sc ബയോടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ചു. ഇന്ന് രാവിലെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിച്ചു. അമിഷ ഇപ്പോൾ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലർ ആൻഡ് മൊളിക്കുലർ ബയോളജി(CCMB)യിൽ ജോലി ചെയ്യുന്നു. നേരത്തെ കാലടി ശ്രീശങ്കര കോളേജിൽ B.Sc Biotechnologyക്കു പഠിക്കുമ്പോഴും റാങ്ക് നേടിയിരുന്നു. ഇന്ത്യൻ സ്കൂളിൽ പഠിക്കുമ്പോൾ ബയോടെക്നോളജിയിൽ റ്റോപ്പറായിരുന്നു. ഇന്ത്യൻ സ്കൂൾ അധ്യാപകൻ ശ്രീസദന്റെയും ഷീമയുടെയും മകളാണ്. അമിഷയുടെ സഹോദരി മിയ ശ്രീസദൻ ഇന്ത്യൻ സ്കൂൾ മിഡിൽ സെക്ഷനിൽ പഠിക്കുന്നു. ബയോടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമിഷയെ ഇന്ത്യൻ സ്കൂൾ അധികൃതർ അനുമോദിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി