മനാമ: എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി വർഷം തോറും നടത്തിവരാറുള്ള മദീന പാഷൻ നവംബർ 12 വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടത്തപ്പെടുകയാണ്. പരിപാടിയുടെ പോസ്റ്റർ സമസ്ത ബഹ്റൈൻ റബീഅ് കാമ്പയിൽ സമാപന ചടങ്ങിൽ വെച്ച് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പ്രകാശന കർമ്മം നിർവ്വഹിച്ചു.
സമസ്ത ബഹ്റൈൻ സെക്രട്ടറി വി കെ കുഞ്ഞഹമദ് ഹാജി, ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് സയ്യിദ് യസർ ജിഫ് രി തങ്ങൾ, ഖാസിം റഹ് മാനി, അശ്റഫ് അൻവരി, മജീദ് ചോലക്കോട്, സജീർ പന്തക്കൽ ,ശംസുദ്ധീൻ ഫൈസി, ശഫീഖ് പെരുമ്പിലാവ് എന്നിവർ സന്നിഹിതരായിരുന്നു. പ്രവാചകൻ മുഹമ്മദ് നബി (സ) യെ കുറിച്ചുള്ള ഗഹനമായ പഠനം, പ്രകീർത്തനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയടങ്ങുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.