ഗ്ലാസ്ഗോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. ഗ്ലാസ്ഗോയില്‍ നടക്കുന്ന ലോക കാലവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെയായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ക്ഷണം. മിനുട്ടുകള്‍ നീണ്ട കൂടികാഴ്ചയിലെ ഒരു സൗഹൃദ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
‘നിങ്ങള്‍ ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ വ്യക്തിയാണ്. എന്റെ പാര്‍ട്ടിയില്‍ ചേരൂ’ എന്ന് പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൊട്ടിച്ചിരിയോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രസകരമായ പരാമര്‍ശം പ്രധാനമന്ത്രി മോദി കേള്‍ക്കുന്നത്.
താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേല്‍ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേല്‍ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്കാരങ്ങളായ ഇന്ത്യന്‍ സംസ്കാരവും, ജൂത സംസ്കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്’ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാര്‍ക്കും ദീപാവലി ആശംസകളും ഇസ്രയേല്‍ പ്രധാനമന്ത്രി നേര്‍ന്നു. ഇസ്രയേലുമായുള്ള ബന്ധത്തില്‍ ഇന്ത്യ ഏറെ മൂല്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും കൂടികാഴ്ചയ്ക്കിടയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് പറഞ്ഞു.