മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷനും ദിശ സെന്ററും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന “പ്രവാചകന്റെ വഴിയും വെളിച്ചവും” എന്ന കാമ്പയിന്റെ ഭാഗമായി മനാമയുടെ വിവിധയിടങ്ങളിൽ പ്രഭാഷണം സംഘടിപ്പിച്ചു.
മനാമയിൽ ” പ്രവാചക സ്നേഹത്തിന്റെ അടയാളങ്ങൾ’ എന്ന വിഷയത്തിൽ ഫ്രൻറ്സ് വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി ക്ലാസ്സിന് നേതൃത്വം നൽകി.ദൈവിക ദർശനത്തിന്റെ സമഗ്രതയെ പ്രതിഫലിപ്പിക്കുന്ന ജീവിതമായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയുടെതെന്നും പ്രവാചകനെ അനുസരിക്കലും അദ്ദേഹം കാണിച്ചു തന്ന പാത പിന്തുടരലുമാണ് യഥാർത്ഥ പ്രവാചക സ്നേഹത്തിന്റെ താത്പര്യമെന്നും സഈദ് റമദാൻ നദ്വി പറഞ്ഞു . പി പി ജാസിർ അധ്യക്ഷത വഹിച്ചു.
ജിദ്ഹഫ്സ് യൂണിറ്റ് ” കാരുണ്യക്കടലായ പ്രവാചക ജീവിതം” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രഭാഷണം യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം നേതൃത്ത്വം നൽകി . ബഷീർ കാവിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫർസിന അർഷദിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ നൂറ ഷൗക്കത്തലി സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു .
ഇബ്നു ഹൈതം സ്കൂളിൽ വെച്ച് ഗുദൈബിയ യൂണിറ്റ് നടത്തിയ സ്നേഹ സംഗമത്തിൽ യൂനുസ് സലിം മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ പ്രസിഡന്റ് വി പി നൗഷാദ് അധ്യക്ഷത വഹിച്ചു.അജ്മൽ ഷറഫുദീൻ ഖുർആൻ പാരായണം നടത്തി.