റോം: പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത് മാർപാപ്പയ്ക്കായി പ്രത്യേകം നിർമ്മിച്ച മെഴുകുതിരി കാലുകൾ. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠമാണിത്.
ദ ക്ലൈമറ്റ് ക്ലൈമ്പ് എന്ന പുസ്തകവും പ്രധാനമന്ത്രി മാർപാപ്പയ്ക്ക് സമ്മാനിച്ചു. ഒരു മണിക്കൂറിലധികം നേരമാണ് ഇരുവരുടേയും കൂടിക്കാഴ്ച്ച നീണ്ടത്.
ഒലീവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് മാർപാപ്പ പ്രധാനമന്ത്രിയ്ക്ക് നൽകിയത്. ഒലീവിലെ ബൈബിളിൽ പ്രതീക്ഷയുടെ അടിയാളമാണ്. ഒലീവിന്റെ ചില്ലയുള്ള ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ മരുഭൂമി ഫലപുഷ്ടിയുള്ളതാകും എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്.