ദുബായ് ∙ കൊല്ലം കടയ്ക്കൽ പ്രദേശത്തുള്ള പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ ഒരുമ ഓണം, പെരുന്നാൾ ആഘോഷം നടത്തി.
ഒരുമായനം 2021 എന്ന പേരിൽ നടത്തിയ പരിപാടിയിൽ കടയ്ക്കൽ, കുമ്മിൾ, ഇട്ടിവ, ചിതറ, നിലമേൽ പഞ്ചായത്തുകളിലുള്ള പ്രവാസി കലാകാരന്മാർ നാടൻ പാട്ട്, നൃത്ത നൃത്യങ്ങൾ, സംഗീത പരിപാടികൾ, വഞ്ചിപ്പാട്ട്, കുത്തിയോട്ടക്കളി, തിരുവാതിര,ഒപ്പന തുടങ്ങിയവ അവതരിപ്പിച്ചു.
ഓണസദ്യ, പഞ്ചാരിമേളം, മാവേലി എഴുന്നള്ളത്ത് എന്നിവ അരങ്ങേറി. സംവിധായിക ധ്വനി സനിൽ ദേവി, ചിത്രകാരൻ ഷാജി കുറ്റിക്കാട് എന്നിവരെ ആദരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, സിനിമ, സീരിയൽ താരങ്ങളായ ഗായത്രി അരുൺ, കിഷോർ എന്നിവർ പങ്കെടുത്തു.