തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും.തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണപ്രവൃത്തികളായിരുന്നു. ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു.
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക.മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും.