മനാമ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്താമാരായി സ്ഥാനമേറ്റ റൈറ്റ് റവ. ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, റൈറ്റ് റവ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ എന്നിവരെ അനുമോദിക്കുന്നതിനായി ബഹ്റൈൻ മാർത്തോമ്മാ ഇടവക ഓൺലൈനിലൂടെ അനുമോദന സമ്മേളനം ഒക്ടോബർ 22, വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് സംഘടിപ്പിച്ചു. ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡൻ്റ് കുരുവിള വർക്കിയുടെ പ്രാരംഭ പ്രാർത്ഥനക്കുശേഷം ഇടവക സെക്രട്ടറി സൺസി ചെറിയാൻ സ്വാഗതം ആശംസിച്ചു.
സീറോ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മോറോൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി.
വെള്ളപ്പൊക്കത്തിൻ്റെയും പ്രകൃതിക്ഷോഭത്തിൻ്റെയും പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിക്കാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചു കൊണ്ട് ബഹുമാനപ്പെട്ട കേരളാ ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.
മാത്യു റ്റി. തോമസ് M.L.A , റവ. ദിലീപ് ഡേവിഡ്സൺ (ബഹ്റിൻ KCEC പ്രസിഡന്റ്), സോമൻ ബേബി ( ബഹ്റിനിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ) , പി.വി രാധാകൃഷ്ണപ്പിള്ള (ബഹ്റിൻ കേരളീയ സമാജം, പ്രസിഡൻറ്), മനോജ് മാത്യു ( ഗൾഫ് റീജണൽ സഭ കൗൺസിൽ മെമ്പർ), .കോശി സാമുവേൽ (സഭ മണ്ഡലം മെമ്പർ), ബിജു കുഞ്ഞച്ചൻ (ഇടവക ട്രസ്റ്റി ) എന്നിവർ ആശംസകൾ അർപ്പിച്ചു.
അഭിവന്ദ്യ.ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, അഭിവന്ദ്യ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത എന്നിവരുടെ മറുപടി പ്രസംഗത്തിനുശേഷം യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും പ്രോഗ്രാം കൺവീനർ രാജീവ് പി. മാത്യു നന്ദി അറിയിക്കുകയും ചെയ്തു. ഇടവക സഹവികാരി റവ.വി.പി.ജോൺ അച്ചന്റെ പ്രാർത്ഥനയോടെ യോഗം സമംഗളംപര്യവസാനിച്ചു.
പാരീഷ് കൊയർ, സൺഡേ സ്കൂൾ കൊയർ എന്നീ സംഘടന യുടെ നേതൃത്വത്തിൽ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു.
ശ്രി. ജിജു വര്ഗീസ് പ്രോഗ്രാം അവതാരകനായി പ്രവർത്തിച്ചു.