തിരുവനന്തപുരം: കേരള വനിതാ കമ്മിഷന് ഗവേഷണ പഠനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ ക്ഷണിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനം, കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങള്, സ്ത്രീകളില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം എന്നീ മേജര്‍ പഠനങ്ങളും തൊഴിലിടങ്ങളിലെ ലൈംഗിക അധിക്ഷേപം, സ്ത്രീകളിലെ ആത്മഹത്യാ പ്രവണത എന്നീ മൈനര്‍ പഠനങ്ങള്‍ക്കുമാണ് പ്രൊപ്പോസലുകള്‍ നല്‍കേണ്ടത്. ഗവേഷണ പഠനങ്ങള്‍ നടത്തി മുന്‍ പരിചയമുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാം. അവസാന തീയതി 2021 ഒക്ടോബര്‍ 28. കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralawomenscommission.gov.in ല്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
Trending
- അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു
- ക്രിസ്തുമസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്; പേര് ക്ഷണിച്ച് മന്ത്രി വീണ
- ചോദ്യപേപ്പര്‍ ചോര്‍ച്ച: ഷുഹൈബ് ഹാജരായില്ല; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
- കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്
- ബഹ്റൈനില്‍ അനധികൃത മാലിന്യ നിര്‍മാര്‍ജനം തടയാന്‍ മാലിന്യ ഗതാഗത ലൈസന്‍സ്
- *ഉല്പാദക കുടുംബങ്ങളും സംരംഭകത്വവും: ബഹ്റൈനില്‍ ഉന്നതതല സംഗമം*
- വയനാട്ടില്‍ 50 ലക്ഷത്തിന്റെ എം ഡി എം എയുമായി രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയില്‍
- ചക്കരക്കല്‍ കണ്ണൂര്‍ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ-ഓപ്പറേറ്റീവ് സൊസെറ്റി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണം വേണം, സമരം പ്രഖ്യാപിച്ച് നിക്ഷേപകര്‍