തിരുവനന്തപുരം: കേരളം ശക്തമായ പ്രളയക്കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ കാര്യപരിപാടികളില്‍ മാറ്റം വരുത്താന്‍ ആലോചന.
പ്രളയബാധിത പ്രദേശങ്ങളിലെ എം എല്‍ എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് നേതൃത്വം വഹിക്കുന്നതിനാല്‍, അവര്‍ ഒഴിച്ചുള്ള എം എല്‍ എമാര്‍ കൂടിച്ചേര്‍ന്ന് സഭ നടത്തുകയും തുടര്‍ന്ന് കാര്യോപദേശക സമിതി കൂടി തുടര്‍ നടപടികളില്‍ മാറ്റം വരുത്താനുമാണ് ആലോചിക്കുന്നത്.
ഇത്തരത്തില്‍ 20ാം തീയതി സഭ ചേരുന്നതിന് ക്വാറം തികയാന്‍ ആവശ്യമായ എം എല്‍ എമാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികള്‍ പുനഃരാരംഭിക്കുകയും തുടര്‍ന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെക്കാനുമാണ് ആലോചിക്കുന്നത്.