തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങള്‍ ശക്തമായ വ്യാപക മഴയ്ക്കു സാധ്യതയെന്ന് വ്യക്തമാക്കി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനം. കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തൃശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലേര്‍ട്ടും, നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. 21 ഒക്ടോബര്‍ വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചിരിക്കുന്നു
ഭാരതപ്പുഴ,പെരിയാര്‍,അപ്പര്‍ പെരിയാര്‍, പമ്പ നദീതീരങ്ങളില്‍ ഇന്ന് 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും നാളെ ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങളില്‍ 26 – 37 mm മഴയും മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 11 – 25 mm മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 21 വ്യാഴാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി,അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 38 – 50 mm മഴയും മീനച്ചിലില്‍ 26 – 37 mm മഴയും അച്ചന്‍കോവിലില്‍ 11 – 25 mm മഴയും ലഭിക്കാന്‍ സാധ്യത.
ഒക്ടോബര്‍ 22 വെള്ളിയാഴ്ച ഭാരതപ്പുഴ,പെരിയാര്‍,ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി,മീനച്ചില്‍ നദീതീരങ്ങളില്‍ 38 – 50 mm മഴയും പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങളില്‍ 26 – 37 mm മഴയും ലഭിക്കാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.