തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ അടിച്ചു മാറ്റിയ എസ്ഐക്ക് സസ്പെൻഷൻ. മംഗലപുരം സ്റ്റേഷനിൽ എസ്ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്. നിലവിൽ ഇയാൾ ചാത്തന്നൂർ എസ് ഐയാണ്. മോഷ്ടിച്ച ഫോണിൽ ഔദ്യോഗിക സിം ഇട്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ജൂൺ 18 ന് കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച വലിയതുറ സ്വദേശി അരുണിന്റെ ഫോൺ കാണാതെ പോയിരുന്നു. മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് നഷ്ടപ്പെട്ട ഫോണിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇ എം ഐ ഇ നമ്പർ പ്രകാരം സൈബർ സെൽ അന്വേഷണം നടത്തിയപ്പോഴാണ് ചാത്തന്നൂർ എസ്.ഐ യുടെ ഒഫിഷ്യൽ സിം ഇട്ട് ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവത്തിലാണ് എസ് ഐയെ സസ്പെൻഡ് ചെയ്തത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി