തിരുവനന്തപുരം: കലാലയങ്ങൾ അടഞ്ഞുകിടന്ന കാലയളവിൽ ലൈബ്രറികളിൽനിന്ന് പുസ്തകമെടുത്ത വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പിഴയീടാക്കുന്നതിൽനിന്ന് ഒഴിവാക്കും.
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉന്നതവിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ നിർദ്ദേശം നൽകി. പുസ്തകം തിരിച്ചുനൽകുമ്പോഴുള്ള ദീർഘകാലത്തെ പിഴ യൊടുക്കാതെ വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടാണ് നടപടി.