മനാമ : ” ചേർത്തു പിടിക്കാൻ ചേർന്നു നിൽക്കുക” എന്ന പ്രമേയത്തിൽ ബഹ്റൈൻ കെ.എം.സി.സി 2021/ 2023 വർഷത്തേക്കുള്ള മെമ്പർ ഷിപ്പ് ക്യാമ്പയിൻ തുടക്കമായി പാലക്കാട് ജില്ലാ കെ.എം.സി.സി യുടെ അംഗത്വ വിതരണ ഉത്ഘാടനം ബഹ്റൈൻ കെ.എം.സി.സി
സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ കിങ് ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗത്തിലെ ജീവനക്കാരൻ മണ്ണാർക്കാട് ചങ്ങലീരി സ്വദേശി അൻസാറിനു നൽകി നിർവഹിച്ചു.
മനാമ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിന് കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു കെ.പി നിസാമുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു എം.കെ ഗ്രൂപ്പ് അക്കൗണ്ട്സ് വിഭാഗം മാനേജർ കെ.ടി എ ബഷീർ പട്ടാമ്പി മുഖ്യഅതിഥി യായി ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ കെ.എം.സി.സി ഭാരവാഹികൾ ആയ കെ പി നൗഫൽ, അൻവർ കുമ്പിടി, മാസിൽ പട്ടാമ്പി, നൗഷാദ് പുതുനഗരം കൂടാതെ യഹ്യ വണ്ടുംതറ ഷഫീഖ് വല്ലപ്പുഴ, അബ്ദുൽകരീം പെരിങ്ങോട്ട്കുറുശ്ശി തുടങ്ങിയവരും പങ്കെടുത്തു
ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി വിവി ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു