മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഡിസ്കവർ അമേരിക്ക വീക്ക്’ ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ദാന മാളിൽ വച്ച് നടന്ന ഉൽഘാടന ചടങ്ങിൽ യുഎസ് എംബസി ചാർജ് ഡി അഫയേഴ്സ് മാഗി നാർഡി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപാവാല, മുതിർന്ന ലുലു മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വൈവിധ്യമാർന്ന അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ അമേരിക്കൻ ഭക്ഷണപദാർത്ഥങ്ങൾ, പലചരക്ക് ഉൽപ്പന്നങ്ങൾ, റോസ്റ്ററി, ശീതീകരിച്ച ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവയിൽ 30 ശതമാനം കിഴിവ് ലഭിക്കും.
അമേരിക്കൻ ചീസിന്റെ 20 ഓളം വകഭേദങ്ങൾ, വൈവിധ്യമാർന്ന അമേരിക്കൻ ബേക്കറി വിഭവങ്ങൾ എന്നിവയുമുണ്ട്. ഭക്ഷ്യേതര ഇനങ്ങൾക്കും ബ്രാൻഡഡ് സ്മാർട്ട്ഫോണുകൾ പോലുള്ള ഇലക്ട്രോണിക് വസ്തുക്കൾക്കും ആകർഷകമായ ഓഫറുകളും ഉണ്ട്. നാലു ദീനാറിനും അതിനു മുകളിലുമുള്ള അമേരിക്കൻ സാധനങ്ങളുടെ എല്ലാ പർച്ചേസുകൾക്കും പ്രത്യേക 30% പ്രമോഷണൽ ഡിസ്കൗണ്ട് ഉണ്ടായിരിക്കും. അത് സൂപ്പർമാർക്കറ്റ് വൗച്ചറുകളുടെ രൂപത്തിലായിരിക്കും ലഭ്യമാകുക. അമേരിക്കൻ നിർമിത ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ ഡിസ്പ്ലേയാണ് ഒക്ടോബർ ഏഴുവരെ നീണ്ടുനിൽക്കുന്ന വാരാഘോഷത്തിലെ മറ്റൊരാകർഷണം.
ലുലു കിച്ചണിൽ അമേരിക്കയുടെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. പുതിയ അമേരിക്കൻ ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരമായാണ് ഡിസ്കവർ അമേരിക്ക വാരാഘോഷം ഒരുക്കുന്നതെന്ന് മാഗി നാർഡി പറഞ്ഞു. ബഹ്റൈനും അമേരിക്കയും പങ്കിടുന്ന പ്രത്യേക ബന്ധം അടുത്തറിയാനും ഇത് അവസരമൊരുക്കും. ലുലു എല്ലായ്പ്പോഴും തങ്ങളുടെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച വേദിയാണ്. വിസ്മയകരമായ ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നതിൽ സംശയമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അമേരിക്ക ലോകത്തിനു മുന്നിൽ അവതരിപ്പിച്ച പുതിയ രുചികൾ അറിയാനുള്ള അവസരമാണ് ഡിസ്കവർ അമേരിക്ക വാരോഘാഷം എന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ഒക്ടോബർ 7 വരെയാണ് ഡിസ്കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.