Report: P.P.cherian
ഫ്ലോറിഡ: വലന്‍ഷി കോളജ് വിദ്യാര്‍ത്ഥിനി മിയാ മാര്‍കാനൊ (19) അപ്രത്യക്ഷമായ കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍മാന്‍ഡൊ മാന്വവല്‍ കമ്പലേറൊ (27)യെ മരിച്ച നിലയില്‍ കണ്ടെത്തി. മിയായെ കണ്ടെത്താന്‍ സഹായിക്കണമെന്ന് സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒര്‍ലാന്റോ ആര്ഡന് വില്ലാസ് അപ്പാര്‍ട്ട്മെന്റിലെ മെയിന്റനന്‍സ് മാനായിരുന്നു അര്‍മാന്‍ഡൊ മാന്വവേല്‍.
ഇരുവരേയും അവസാനമായി കണ്ടത് മിയാ താമസിച്ചിരുന്ന ഇതേ അപ്പാര്‍ട്ട്മെന്റിലെ റൂമിനു മുമ്പിലാണ്. അര്‍മാന്‍ഡോ മിയായെ സ്നേഹിച്ചിരുന്നുവെന്നും, എന്നാല്‍ മിയാക്ക് അതില്‍ താല്പര്യമില്ലായിരുന്നുവെന്നാണ് പോലിസ് വെളിപ്പെടുത്തിയത്.
അപ്പാര്‍ട്ട്മെന്റിലെ മാസ്റ്റര്‍ കീ, മെയ്ന്റനന്സുകാരനായ അര്‍മാന്‍ഡോ കൈവശം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം ഇയാള്‍ മിയായുടെ മുറി തുറന്ന് അകത്തു പ്രവേശിച്ചിരുന്നുവെന്ന് ക്യാമറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മിയ കോളജ് വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ തന്നെ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ്. ഓഫിസില്‍ പാര്‍ട്ട്ടൈം ജോലി ചെയ്തിരുന്നു. മിയ ശനിയാഴ്ച ഒര്‍ലാന്റോയില്‍ നിന്നും ഫോര്‍ട്ട് ലോര്ഡെയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു. ഇവരെ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ അര്‍മാന്‍ഡോയുടെ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണെന്നാണു പൊലിസ് മരണത്തെക്കുറിച്ചു പറഞ്ഞത്.
വെള്ളിയാഴ്ച മുതല്‍ തന്നെ മിയായെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലിസ് ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി റിപ്പോര്‍ട്ട് ലഭിക്കുമ്പോഴും മിയായെ കണ്ടെത്താനായിട്ടില്ല.