ന്യൂ ഡൽഹി : ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ, സെപ്റ്റംബർ 28 ന്, ദ്രുതഗതിയിലുള്ള ഏകോപന പ്രവർത്തനത്തിലൂടെ ആഴക്കടലിൽ നിന്നും ഒരു ആരോഗ്യ രക്ഷാദൗത്യം നടന്നു. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) ഉപയോഗിച്ച് കൊച്ചിയിൽ ചരക്കുകപ്പൽ ആയ MV ലിറിക് പോയറ്റിൽ നിന്നുമാണ് ദൗത്യം പൂർത്തീകരിച്ചത്
കപ്പലിലെ ഫിലിപ്പൈൻ സ്വദേശിയായ ജീവനക്കാരന് കോവിഡ് സംശയിക്കുന്നുവെന്ന സന്ദേശം 2021 സെപ്റ്റംബർ 28 ന് വൈകിട്ട് നാല് മണിക്കാണ് SNC യ്ക്ക് തീരസംരക്ഷണസേന ആസ്ഥാനത്തു നിന്നും ലഭിച്ചത്. കപ്പലിലെ ചീഫ് ഓഫീസർ ആയ മൈക്കിൾ ജോൺ അബയ്ഗറിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്നും, ഇയാളുടെ ഓക്സിജൻ നില കുറയുന്നുവെന്നും , അടിയന്തര വൈദ്യ സഹായം ആവശ്യമാണെന്നും കാണിച്ച് ചരക്കുകപ്പലിന്റെ ലോക്കൽ ഏജന്റ് വിവരം കൈമാറി.
തുടർന്ന്, ചരക്ക് കപ്പലിൽ നിന്ന് ഇയാളെ പുറത്ത് എത്തിക്കുന്നതിനായി ഐഎൻഎസ് ഗരുഡയിൽ നിന്ന് ALH അടിയന്തര ആരോഗ്യ രക്ഷാദൗത്യത്തിനായി ( Medical Evacuation – MEDEVAC) പറന്നുയർന്നു. ജിബ്രാൾട്ടറിൽ നിന്നും മാക്കോങ്ലേയ്ക്ക് പോവുകയായിരുന്നു ചരക്കു കപ്പൽ .
.
മോശം കാലാവസ്ഥയിലും അപാരമായ നൈപുണ്യവും പ്രൊഫഷണലിസവും പ്രകടിപ്പിച്ച ഹെലികോപ്റ്റർ പൈലറ്റുമാർ വിജയകരമായി ദൗത്യം പൂർത്തിയാക്കി രോഗിയെ സുരക്ഷിതമായി പുറത്ത് എത്തിക്കുകയായിരുന്നു
തുടർന്ന്ഐഎൻഎസ് ഗരുഡയിൽ എത്തിച്ച രോഗിയെ , വിദഗ്ധചികിത്സയ്ക്കായി കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നാവികസേനയ്ക്ക് കീഴിലുള്ള ആശുപത്രിയായ ഐഎൻഎച്ച്എസ്എസ് സഞ്ജീവിനിയിലേക്ക് മാറ്റി.