തിരുവനന്തപുരം : കേരളത്തിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സു മുതൽ ഹിന്ദി പഠനം നിർബന്ധമാക്കണമെന്ന് കൊച്ചിൻ സർവ്വകലാശാല മുൻ ഹിന്ദി വിഭാഗം മേധാവിയും ഹിന്ദി സാഹിത്യകാരിയുമായ ഡോ.കെ. വനജ ആവശ്യപ്പെട്ടു.
ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഹിന്ദി വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. പ്രൊഫ.കെ.വനജ.
കൊച്ചിൻ സർവകലാശാല മുൻ ഹിന്ദി വിഭാഗം മേധാവിയും. ഹിന്ദി സാഹിത്യകാരനുമായ ഡോ.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സംസ്ക്കാരിക രംഗത്ത് മികച്ച സേവനം അനുഷ്ഠിച്ച ശ്രീ.രാജൻ തിരുവാലൂർ
പി.പി.രാജേന്ദ്രൻ , ചിറയ്ക്കകം ഗവ.യുപി.സ്ക്കൂൾ മുൻ ഹെഡ് മാസ്റ്റർ ശ്രീ.കെ.എൽ. ആൽബി. എന്നിവരെ ചടങ്ങിൽ ആദരിച്ചു .
ആലങ്ങാട് കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മികച്ച ബാല കവയത്രി ക്കുള്ള എൻ.പി. വിജയകുമാർ സ്മാരക പുരസ്ക്കാരം ഭുവന സുഭാഷ്, ശിവനന്ദ കെ.പി. എന്നി കുട്ടികൾക്ക് നൽകി. വിവിധ ഹിന്ദി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഹിന്ദി അദ്ധ്യാപക പരിശീലകൻ കെ.എൻ. സുനിൽകുമാർ പ്രിൻസിപ്പാൾ പി.എസ് ‘ ജയലക്ഷ്മി, രേഖ. കെ.ബാലൻ പ്രസംഗിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി