തിരുവനന്തപുരം: പൊതുമരാമത്തു മന്ത്രി മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു. വിദ്യാർത്ഥി പ്രതിനിധികളും യൂണിയനും മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതി നല്കിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലും പരിസരവും സന്ദർശിച്ചു.
നിരവധി ഡോക്ടർമാരെ സംഭവനചെയ്യുന്ന മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ, ഹോസ്റ്റലിലെ മറ്റു സംവിധാനങ്ങൾ, ക്വാർട്ടേഴ്സ് എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പണികൾ എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും വീഴ്ച എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി പറഞ്ഞു.
Trending
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത


