തിരുവനന്തപുരം: ആലപ്പുഴ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ നഴ്സിങ് അസിസ്റ്റന്റിനെ ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കേരള വനിതാ കമ്മിഷന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി. കമ്മിഷന് അംഗം അഡ്വ. എം.എസ്. താര ആക്രമിക്കപ്പെട്ട സ്ത്രീയെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു. ഇപ്പോള്‍ വിദഗ്ധ ചികത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്ന അവരെ ചികിത്സ കഴിഞ്ഞ് എത്തുന്നമുറയ്ക്ക് സന്ദര്‍ശിക്കുമെന്ന് അഡ്വ.എം.എസ്.താര പറഞ്ഞു. രാത്രികാലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
Trending
- വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു
- ശ്യാം ബെനഗല്‍ അന്തരിച്ചു
- വേൾഡ് കെഎംസിസി നിലവിൽ വന്നുഅസ്സൈനാർ കളത്തിങ്കൽ സെക്രട്ടറി
- ആയിരത്തിലധികം ബഹ്റൈനികള്‍ക്ക് സാങ്കേതിക പരിശീലനം നല്കാന് തംകീന്‍
- ജനുവരി 22ന് സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും
- വര്‍ഗീയ പരാമര്‍ശം; എ വിജയരാഘവനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്
- മലർവാടി ബഹ്റൈൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു
- നിയമലംഘകരായ 95 വിദേശികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി