പനാജി: മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയ്ക്ക് വാഹനാപകടത്തില്‍ മരിച്ചു. കാര്‍ പുഴയില്‍ വീണതിനെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടി മുങ്ങി മരിക്കുകയായിരുന്നു. നടിക്കൊപ്പമുണ്ടായിരുന്ന പ്രതിശ്രുത വരന് ശുഭം ഡെഡ്ജും മരിച്ചു. ബാഗ – കലാന്‍ഗൂട്ട് പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അര്‍പോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡില്‍ വച്ചാണ് തിങ്കഴാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
ഡോര്‍ ലോക്കായതിനെ തുടർന്ന് ഇരുവരും അതിൽ കുടുങ്ങി. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അടുത്തമാസം ഇരുവരുടെയും വിവാഹനിശ്ചയം നടക്കാനിരിക്കെയാണ് അപകടം. അവധി ആഘോഷിക്കാനായി ഇരുവരും ഗോവയിലേക്ക് പോയതായിരുന്നു.