തിരൂർ: കോൺഗ്രസ്,സിപിഎം,മുസ്ലിംലീഗ് രാഷ്ട്രീയപാർട്ടികളുടെ താലിബാൻ മനസാണ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനാവാത്തതിന് കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക ചരിത്രത്തിൽ ഒരിടത്തും ഒരു ജനതയ്ക്കും അവരുടെ ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ലെന്നും തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
തുഞ്ചത്ത് ആചാര്യൻ ഏതെങ്കിലും ജനവിഭാഗത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടേയോ ഭാഗമല്ല. എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ചാൽ മതേതരത്വം തകരുകയുമില്ല. മഹാഭൂരിപക്ഷം ജനങ്ങളും പ്രതിമ സ്ഥാപിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ചില മതമൗലികവാദികളുടെ മുമ്പിൽ സർക്കാർ മുട്ടിലിഴയുകയാണ്. പ്രതിമ ചിലർക്ക് ഹറാമാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. അനിസ്ലാമികമാവാൻ ഏതെങ്കിലും വിഭാഗത്തിന്റെ ആരാധനാലയത്തിലല്ല പൊതു സ്ഥലത്താണ് തുഞ്ചത്ത് ആചാര്യന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്. തങ്ങൾ പറയുന്നതു പോലെ മറ്റുള്ളവരും ജീവിക്കണമെന്നാണ് താലിബാൻ പറയുന്നത്. അത് തന്നെയാണ് മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികളും പിന്തുടരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതകൾക്ക് പടം വെക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത സ്ഥലമായി മലപ്പുറത്തെ മാറ്റിയത് ഇത്തരം പാർട്ടികളാണ്. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് പറഞ്ഞ എംഎസ്എഫ് നേതാവിനെ സംരക്ഷിക്കുകയാണ് പാണക്കാട് കുടുംബം ചെയ്തത്. ലീഗിന്റെ കാഴ്ചപാടിൽ വാദി പ്രതിയായതോടെ ഹരിതയിലെ പെൺകുട്ടികൾ കുറ്റക്കാരായി. ഇതാണ് മലപ്പുറത്തെ താലിബാനിസം.
മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് ഈ കാര്യത്തിൽ നിലപാടില്ലാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. എന്തുകൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തതെന്ന് പിണറായി വിജയൻ ജനങ്ങളോട് പറയണം. മന്ത്രി അബ്ദുൾ റഹ്മാൻ ഒരു വിഭാഗത്തിന്റെമാത്രം ജനപ്രതിനിധിയല്ല. ആചാര്യന്റെ പ്രതിമ സ്വന്തം നാട്ടിൽ സ്ഥാപിക്കാതിരിക്കാൻ മതം കാരണമായെന്ന ചീത്തപേര് മലപ്പുറം ജില്ല മാറ്റണം. കെഎം മാണിയുടെ പ്രതിമയ്ക്ക് പോലും പണം മാറ്റിവെച്ച സർക്കാർ എഴുത്തച്ഛനെ എന്തിനാണ് അവഗണിക്കുന്നത്. സർക്കാർ പ്രതിമ സ്ഥാപിക്കുന്നില്ലെങ്കിൽ ജനങ്ങളെ സംഘടിപ്പിച്ച് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ ബിജെപി മുൻകൈ എടുക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ്രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.കെ സുരേന്ദ്രൻ,മനോജ് പാറശ്ശേരി കെപി മണികണ്ഠൻ,ശശി കറുകയിൽ, നിർമ്മല കുട്ടികൃഷ്ണൻ, അഡ്വ.ജയശങ്കർ,സത്താർ ഹാജി, കെ.നന്ദകുമാർ എന്നിവർ സംസാരിച്ചു.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി