വാഷിംഗ്ടണ്‍ ഡി.സി: ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന ട്രമ്പ് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ രാഷ്ട്രീയ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നരോപിച്ച്് സെപ്റ്റംബര്‍ 18 ശനിയാഴ്ച കാപ്പിറ്റോളില്‍ സംഘടിപ്പിക്കുന്ന റാലി റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ശക്തിപ്രകടനമായിരിക്കണമെന്ന് സെപ്റ്റംബര്‍ 16 വ്യാഴാഴ്ച ട്രമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജസ്റ്റിസ് ഫോര്‍ ജോ.6 എന്നാണ് റാലി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ജനുവരി ആറിന് നടന്ന റാലിയില്‍ പങ്കെടുത്ത 600 ല്‍ പരം ആളുകളെ രാഷ്ട്രീയ തടവകുരെ പോലെയാണ് വിചാരണ ചെയ്യുന്നതെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. അവര്‍ക്ക് നീതി ലഭിക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു.
തന്നില്‍ നിന്നും തിരഞ്ഞെടുപ്പു വിജയം തട്ടിയെടുത്തുവെന്ന് ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്, തന്നെ അനുകൂലിച്ച് വാഷിംഗ്ടണ്‍ ഡി.സി.യില്‍ പ്രകടനം നടത്തിയവരെ അഭിനന്ദിക്കുകയും അവരോട് ബൈഡന് ഭരണകൂടം അനുവര്‍ത്തിക്കുന്ന പ്രതികാര നടപടികളെ അപലപിക്കുകയും ചെയ്തു.
ഞങ്ങള്‍ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് കേസ്സില്‍ വിചാരണ നേരിടുന്നവര്‍ക്ക് ട്രമ്പ് ഉറപ്പു നല്കി.
ശനിയാഴ്ച നടക്കുന്ന റാലി നിയമപാലര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി 6ന് നടന്ന റാലിയില്‍ പങ്കെടുത്ത ആഷ്ലി ബബിറ്റിനെ വെടിവെച്ചുകൊലപ്പെടുത്തിയ പോലീസ് ഓഫീസറെ ഒരു ഘാതകനെന്നും, ആഷ്ലി ബബിറ്റിനെ രക്തസാക്ഷിയെന്നുമാണ് ട്രമ്പ് വിശേഷിപ്പിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ചു നൂറുകണക്കിനാളുകള്‍ സെപ്റ്റംബര്‍ 18 ലെ റാലിയില്‍ പങ്കെടുക്കുമെന്നാണ് ചൂണ്ടികാണിക്കുന്നത്.