ഗുജറാത്ത്: ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരിൽ ഒഴിവാക്കിയിട്ടുണ്ട്.
പത്ത് ക്യാബിനെറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ.
മുന്‍ മന്ത്രിസഭകളില്‍ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേര് ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാർട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ.