മനാമ: കണ്ണൂര്‍ ജില്ലയിലെ കരുത്തുറ്റ വിദ്യാഭ്യാസ സ്ഥാപനമായ അല്‍മഖറിന്റെ ശില്പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും പതിനായിര കണക്കിന് ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്ത മഹാ പണ്ഡിത പ്രതിഭ കൂടിയായിരുന്നു ചിത്താരി ഹംസ മുസ്ലിയാര്.
പണ്ഡിത ലോകത്തെ പ്രോജ്വല സാന്നിദ്ധ്യമായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണം ഇന്ന് ഉച്ചക്ക് 1.30ന് സൂമില്‍ നടക്കും. ബഹ്റൈന്‍ ഐ.സി.എഫ് നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് അനുസ്മരണ പരിപാടിയില്‍ സയ്യിദ് ശാഫിഈ ബാ അലവി വളപട്ടണം, കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, കൈ.സി സൈനുദ്ധീന്‍ സഖാഫി, എം.സി. അബൂദുല്‍ കരീം എന്നിവര്‍ പ്രഭാഷണം നടത്തും.