മനാമ: ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ @ 75: വർത്തമാനവും ഭാവിയും എന്ന തലക്കെട്ടിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ Zoom വെർച്വൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ഇന്ന് വൈകുന്നേരം 4.30ന് സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാനിധ്യം കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും.
രാജ്യം നേരിടുന്ന സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഗുരുതര വെല്ലുവിളികളെയും ഇന്ത്യയുടെ ആത്മാവായ മതേതരത്വത്തെയും ബഹുസ്വരതയെയും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ കുറിച്ചും സംഗമം ചർച്ച ചെയ്യും.
മാധ്യമപ്രവർത്തകനായ ഗോപിനാഥ് ഹരിത, വെൽഫെയർ കേരള കുവൈത്ത് അധ്യക്ഷൻ അൻവർ സഈദ്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ എന്നിവരെ കൂടാതെ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യകതിത്വങ്ങളും സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കും എന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് നൽകിയ പ്രസ്താവനയിൽ അറിയിച്ചു.
Program Link:
ഇന്ത്യ @75: വർത്തമാനവും ഭാവിയും. SWA സാംസ്കാരിക സംഗമം.
Time: Sep 10, 2021 4:30 PM Bahrain
Join Zoom Meeting
https://us02web.zoom.us/j/81017577808?pwd=RWJKUHl5REhYSDFsOHFLblF0RlZidz09
Meeting ID: 810 1757 7808
Passcode: swa